HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: സ്വർണ വിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം(08-07-2024)

ഇന്നത്തെ സ്വർണവില


സംസ്ഥാനത്ത് രണ്ട് ദിവസമായി കുതിച്ച സ്വർണ വിലയിൽ നേരിയ കുറവ്. ഈ മാസത്തെ റെക്കോഡ് വിലയിൽ നിന്നാണ് സ്വർണ വില ഇടിഞ്ഞത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിനു 160 രൂപ കുറഞ്ഞ 53960 രൂപയിലും ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,745 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.


കഴിഞ്ഞ രണ്ട് ദിവസമായി ജുലൈ മാസത്തിൽ റെക്കോഡ് വിലയിലാണ് വ്യാപാരം നടന്നത്. പവന് 520 രൂപ ഉയർന്ന് 54,120 രൂപയിലും, ഗ്രാമിന് 65 രൂപ കൂടി 6,765 രൂപയിലുമാണ് വ്യാപാരം നടന്നത്. കഴിഞ്ഞ മാസത്തിന്റെ ആദ്യ ആഴ്ചയിൽ 54,080 എന്ന ഉയർന്ന പോയന്റിലെത്തിയ സ്വര്‍ണവില, പിന്നീടുള്ള ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നിന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.


ജൂലൈ ഒന്നാം തീയ്യതി 53,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ അത് ഏറിയും കുറഞ്ഞും 54,120 രൂപ വരെ എത്തിയിരുന്നു. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണമാകുന്നത്. എന്നാൽ രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്കുള്ള കാരണം. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS