HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: ആഭരണ പ്രേമികൾക്ക് ആശ്വാസം; 3 മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം, ഇന്നത്തെ വില അറിയാം (24-07-2024)

ഇന്നത്തെ സ്വർണവില


കഴിഞ്ഞ ദിവസങ്ങളിൽ വിലയിലെ വർധനവ് കണ്ട് സ്വർണം വാങ്ങാതിരുന്നവർക്ക് ഇന്നലെ ബജറ്റിലൂടെ ലഭിച്ചത് ബംബർ ലോട്ടറിയാണ്. ബജറ്റിൽ കസ്റ്റംസ് തീരുവ 6 ശതമാനമായി കുറയ്ക്കുന്നു എന്ന നിർണ്ണായക പ്രഖ്യാപനം ധനമന്ത്രി നടത്തിയതോടെ പവന്‍റെ വിലയിൽ വലിയ ഇടിവാണ് സംഭവിച്ചത്. ഇന്നലെ രാവിലെ പവന് 53,960 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് സ്വർണ വ്യാപാരം നടത്തതെങ്കിൽ ഉച്ചയ്ക്ക് ശേഷം അത് 51,960 രൂപയിലേക്കെത്തി. അതായത് 2000 രൂപയുടെ കുറവ്.


ഇന്നത്തെ വില

ഇന്നലെ ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് പവന് 51,960 രൂപ എന്ന എന്ന നിരക്കിലായിരുന്നു സ്വർണവ്യാപാരം നടന്നത്. അതേവിലയിൽ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6495 രൂപ.


മൂന്ന് മാസത്തെ താഴ്ന്ന വില

ഏപ്രിൽ അഞ്ചാം തീയ്യതിക്ക് ശേഷം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS