HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തു; പെരുവന്താനം പൊലീസ് സ്റ്റേഷനിൽ അർദ്ധരാത്രി വെടിപൊട്ടി, പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് ഇടുക്കി ജില്ലാ പൊലീസ് മേധാവി

ഇടുക്കി: അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്ത് പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് ഇടുക്കി ജില്ലാ പൊലീസ് മേധാവി

പെരുവന്താനം പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. 


പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴാണ് പോലീസുകാരൻ്റെ കയ്യിൽ നിന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ മൊളൈസ് മൈക്കിളിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു‌.അശ്രദ്ധമായ് ആയുധം കൈകാര്യം ചെയ്‌തതിനാണ് സസ്പെൻഷൻ.


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS