HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ശക്തമായ മഴ തുടരും; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറു ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലികളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്‌ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.


കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കള്ള കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.


അതേസമം സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ പുഴയിൽ വീണ് താളുംകണ്ടം സ്വദേശി സനീഷ്(23) മരിച്ചു. ആലപ്പുഴയിൽ മരം വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉനൈസ്(30)മരിച്ചു. തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി അലോഷ്യസ് മരിച്ചു.


SMART BAZZAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS