HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

എറണാംകുളത്ത് നിന്ന് കട്ടപ്പനയിലേക്കുള്ള സർവീസിനിടെ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം

എറണാംകുളത്ത് നിന്ന് കട്ടപ്പനയിലേക്കുള്ള സർവീസിനിടെ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം

എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു.


എറണാംകുളത്ത് നിന്ന് കട്ടപ്പനയിലേക്കുള്ള സർവീസിനിടയിലാണ് സംഭവം. രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. തൃപ്പൂണിത്തുറ ജം​ഗ്ഷനിൽ വെച്ച് ഇന്നോവ കാർ മാറ്റാനായി ഹോണടിച്ചു. ഈ സമയം കാറിൽ നിന്നൊരാൾ ​ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആം​ഗ്യം കാണിച്ചുവെന്ന് സുബൈർ പറയുന്നു. തൊട്ടടുത്ത് ബസ് സ്റ്റോപ്പായിരുന്നു. ഇവിടെ നിർത്തി ആളെക്കയറ്റി മുന്നോട്ട് യാത്ര തുടരുന്നതിനിടെ ബസിന് മുന്നിൽ കാർ നിർത്തിയിടുകയായിരുന്നു. ബസ്സിന്റെ ഡോർ തുറന്ന് കയറി ഒരാൾ മുഖത്തും കയ്യിലും അടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. 


മർദനത്തിൽ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരുപാട് അസഭ്യം പറഞ്ഞതിന് ശേഷമായിരുന്നു മർദനം. പെട്ടെന്നുള്ള ആക്രമണമായതിനാൽ പ്രതികരിക്കാനായില്ലെന്നും ഡ്രൈവർ പറഞ്ഞു. നിലവിൽ തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സയിലാണ് ഡ്രൈവർ. സംഭവത്തിൽ പൊലീസ് കേസെടുത്തു. സുബൈറിൻ്റെ മൊഴി രേഖപ്പെടുത്തി വരികയാണ് പൊലീസ്. പ്രതിക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.


SMART BAZZAR KUMILY


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA