HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കോടികളുടെ തട്ടിപ്പ്; സപ്ലൈകോ ഗോഡൗണിലെ റേഷൻ സാധനങ്ങൾ കാണാതായ സംഭവത്തിൽ എട്ട് ജീവനക്കാർക്ക് സസ്പെൻഷൻ

രണ്ടേമുക്കാല്‍ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങള്‍ കാണാതായ സംഭവത്തില്‍ എട്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

സിവില്‍ സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ച രണ്ടേമുക്കാല്‍ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങള്‍ കാണാതായ സംഭവത്തില്‍ എട്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടില്‍ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങളാണ് കണാതായത്.


ഇന്റേണല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടത്തിയത്. ഡിപ്പോ മാനേജറുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. എട്ട് സപ്പൈക്കോ ജീവനക്കാർക്കെതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. താനൂർ ഡിവൈഎസ്‌പി വി.വി.ബെന്നിക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.


GOODWILL HYPERMART NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS