HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ബസ്‌ സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്തുന്നു; പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാൻ ജനകീയ സദസ്, ആഗസ്ത് 14 ന് ഇടുക്കി കളക്ട്രേറ്റിൽ

ഇടുക്കി: പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാൻ ജനകീയ സദസ്, ആഗസ്ത് 14 ന് ഇടുക്കി കളക്ട്രേറ്റിൽ


ബസ്‌ സർവീസ്  ഇല്ലാത്ത ഗ്രാമപ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്തുന്നതിനായും,  ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാനും മോട്ടോർ വാഹന വകുപ്പ് ജനകീയ സദസ്‌ വിളിച്ചുചേർക്കുന്നു. ആഗസ്ത് 14 രാവിലെ 11 ന്  ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് സദസ് നടക്കുക. നിലവിൽ സർവീസ് നടത്താത്തതും എന്നാൽ ലാഭകരമായി സർവീസ് നടത്താൻ  സാധിക്കുന്നതുമായ റൂട്ടുകൾ കണ്ടെത്തുകയാണ്  ലക്‌ഷ്യം.


 പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ റൂട്ടുകൾ കണ്ടെത്തി ബസ് സർവ്വീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്തുന്ന തരത്തിലുള്ള  റൂട്ടുകളാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ റൂട്ടുകൾ കണ്ടെത്തുന്നതിനുവേണ്ടി മോട്ടോർ വാഹന വകുപ്പ് പഠനം നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ചിട്ടുള്ള ചർച്ചകൾക്കും കൂടുതൽ റൂട്ടുകൾ സംബന്ധിച്ച അഭിപ്രായങ്ങളും  നിർദ്ദേശങ്ങളും ജനകീയ സദസ്സിൽ ഉന്നയിക്കാം.  


നിർദ്ദേശങ്ങൾ ഇടുക്കി ആർടിഓ യുടെ  ഇ-മെയിലിലും (kl6.mvd@kerala.gov.in) അറിയിക്കാവുന്നതാണെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS