HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥികളെ ബസ് ഇടിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

വടകര മടപ്പള്ളിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ് ഫുറൈസ്(24) ആണ് അറസ്റ്റിലായത്. ഇയാളോട് സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ട ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 


തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂരിൽനിന്ന് കോഴിക്കോട് റൂട്ടിലേക്ക് വരികയായിരുന്ന അയ്യപ്പൻ ബസാണ് വിദ്യാർഥിനികളെ ഇടിച്ചത്. മടപ്പള്ളി സർക്കാർ കോളജിലെ വിദ്യാർഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


അപകടത്തിന് പിന്നാലെ ആളുകൾ ഓടിക്കൂടിയതോടെ ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടിരുന്നു. അതേസമയം സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കുറ്റക്കാർക്കെതിരേ എന്ത് നടപടിയെടുത്തു എന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.



GOODWILL HYPERMART NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS