HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഈരാറ്റുപേട്ട - പാലാ റോഡിൽ വാഹനാപകടം; കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു, യുവാവ് മരണപ്പെട്ടു

ഈരാറ്റുപേട്ട - പാലാ റൂട്ടില്‍ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

ഈരാറ്റുപേട്ട - പാലാ റൂട്ടില്‍ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. കളത്തൂക്കടവ് സ്വദേശി കുന്നപ്പള്ളില്‍ എബിന്‍ ആണ് മരിച്ചത്. പാലാ റോഡില്‍ അമ്പാറ അമ്പലം ജങ്ഷനു സമീപത്തായി ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിന്‍ ജോലി സ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം.


ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ എബിനെ ഭരണങ്ങാനത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS