ആഭരണ പ്രിയർക്ക് നേരിയ ആശ്വാസം സമ്മാനിച്ച് തുടർച്ചയായ മൂന്നാംനാളിലും മാറ്റമില്ലാതെ സ്വർണ വില. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് ഇന്നും വ്യാപാരം. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 5,530 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, വെള്ളി വില ഗ്രാമിന് ഒരു രൂപ താഴ്ന്ന് 89 രൂപയിലെത്തി.
ഇന്ന് 3% ജിഎസ്ടടി, 45 രൂപയും അതിൻ്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് 57,764 രൂപ കൊടുത്താൽ കേരളത്തിൽ ഒരു പവൻ ആഭരണം സ്വന്തമാക്കാം. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,220 രൂപ. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.