HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വനിതകൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങാം; സത്രീസംരഭകരെ സഹായിക്കാനായി സർക്കാരിന്റെ നിരവധി വായ്പാ പദ്ധതികൾ, ഈട് വേണ്ടാത്ത വായ്പകളെക്കുറിച്ച് അറിയാം

വനിതകൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങാം; സത്രീസംരഭകരെ സഹായിക്കാനായി സർക്കാരിന്റെ നിരവധി വായ്പാ പദ്ധതികൾ, ഈട് വേണ്ടാത്ത വായ്പകളെക്കുറിച്ച് അറിയാം

സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്നുള്ള സ്ത്രി സംരഭകരുടെ ആഗ്രഹത്തിന് പലപ്പോഴും പ്രധാന വില്ലനാവുന്നത് പണം തന്നെയാവും. ജോലിയ്ക്ക് പോകാത്ത വീട്ടമ്മമാരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ വനിതകൾക്ക് ബിസിനസ് തുടങ്ങണമെങ്കിൽ പണം ഇനി ഒരു പ്രശ്നമാവില്ല. കാരണം സത്രീസംരഭകരെ സഹായിക്കാനായി സർക്കാരിന്റെ തന്നെ നിരവധി വായ്പാ പദ്ധതികളുണ്ട്. ഇതിൽത്തന്നെ ഈട് പോലും ആവശ്യമില്ലാത്ത പദ്ധതികളുമുണ്ട്. അത്തരം ചില സ്കീമുകളെക്കുറിച്ചറിയാം.


ഈട് ആവശ്യമില്ലാത്ത  മുദ്ര യോജന സ്കീം

ചെറുകിട സംരഭങ്ങൾ തുടങ്ങാൻ താൽപര്യപ്പെടുന്ന വനിതകൾക്കുള്ള പദ്ധതിയാണിത്. ഇത് തന്നെ മൂന്ന് പ്ലാനുകളായാണുള്ളത്. 50000  വരെ വായ്പ ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള ശിശു പദ്ധതി, 50000 ത്തിനും 5 ലക്ഷത്തിനും ഇടയിൽ വായ്പാസഹായം ലഭിക്കുന്ന  പ്ലാൻ, 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വായ്പ ലഭിക്കുന്ന തരുൺ പ്ലാൻ എന്നിങ്ങനെയാണിത്. ഈട് ആവശ്യമില്ല എന്നതാണ് മുദ്ര യോജനയുടെ വലിയ പ്രത്യേകത. പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ- സ്വകാര്യ മേഖലാ ബാങ്കുകൾ, തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ നേടാം. ബാങ്ക് ശാഖകളിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും


മഹിളാ ഉദ്യം നിധി പദ്ധതി

ചെറുകിട സ്റ്റാർട്ടപ്പിനുള്ള സഹായവാഗ്ദാനം നൽകുന്ന സ്കീമാണിത്. സിഡ്ബി ആണ് പദ്ധതി വാഗ്ദാനം ചെയ്യുന്നതെങ്കിലും ബാങ്കുകളായിരിക്കും വായ്പ അനുവദിക്കുക. അതിനാൽ പലിശനിരക്കുകളും വ്യത്യസ്തമായിരിക്കും. നിലവിലുള്ള ബിസിനസ് വിപുലീകരണത്തിനും സാമ്പത്തിക സഹായം ലഭിക്കും


സ്റ്റാൻഡ് അപ്പ് ഇന്ത്യ

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ സ്ത്രീകൾക്കായുള്ള പദ്ധതിയാണിത്. 10 ലക്ഷം മുതൽ 1കോടി രൂപ വരെ വായ്പ ലഭിക്കും- നിർമ്മാണം, സേവനം, വ്യാപാര മേഖലകളിൽ വായ്പ ഉപയോഗിക്കാം.തിരിച്ചടവ് കാലാവധി പരമാവധി 7 വർഷമാണ്.


അന്നപൂർണ്ണ പദ്ധതി

ഫുഡ് കാറ്ററിങ് ബിസിനസ് നടത്തുന്ന വനിതകൾക്കായുള്ള പദ്ധതിയാണിത്. 1 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പാത്രങ്ങൾ, അടുക്കള സാമഗ്രികൾ വാങ്ങുന്നതിനും മറ്റും വായ്പാതുക ഉപയോഗിക്കാം.


ഉദ്യോഗിനി പദ്ധതി

18- നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായുള്ള വനിതാ വികസന കോർപറേഷന് കീഴിൽ തുടങ്ങിയ പദ്ധതിയാണിത്. വാർഷികവരുമാനം 45000 മോ അതിൽ കുറവോ ആയിരിക്കണം. 1 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വിധവകൾ, വികലാംഗരായ സ്ത്രീകൾ, എന്നിവർക്ക് വരുമാന പരിധി ബാധകമല്ല.


MAYOORA SILKS CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA