HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സ്കൂട്ടറിൽ കറങ്ങി നടന്ന് വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ച് ശരവേഗത്തിൽ മുങ്ങും, ഒടുവിൽ പിടിയിൽ

സ്കൂട്ടറിൽ കറങ്ങി നടന്ന് വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ച് ശരവേഗത്തിൽ മുങ്ങും, പ്രതി പിടിയിൽ


സ്‌കൂട്ടറിൽ കറങ്ങി നടന്ന് വഴിയാത്രക്കാരികളുടെ മാല പിടിച്ചുപറിക്കുന്നത് പതിവാക്കിയ കള്ളൻ ഒടുവിൽ  പിടിയിൽ. കോതമംഗലം കീരംപാറ സ്വദേശി സിനു കുട്ടപ്പനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.  സ്കൂട്ടറിൽ കറങ്ങി നടക്കുകയും റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ അടുത്ത് വഴി ചോദിക്കാനെന്ന മട്ടിൽ സ്കൂട്ടർ നിർത്തും. എന്നിട്ട് മാല പൊട്ടിച്ച് ശരവേഗത്തിൽ പോകും. ഇതാണ് സിനു കുട്ടപ്പന്റെ ശൈലി. കോതമംഗലം, ചേലാട് , പിണ്ടിമന, പാടംമാലി അങ്ങനെ പലയിടങ്ങളിൽ സിനു ഈ ശൈലി പ്രയോഗിച്ചു. കള്ളാട് പക്ഷേ ശ്രമം പാളി. ബഹളം വെച്ച വീട്ടമ്മ കല്ലെടുത്ത് എറിഞ്ഞ് കള്ളനെ ഓടിക്കുകയും ചെയ്തു. 


സ്കൂട്ടർ കള്ളൻ തലവേദനയായതോടെ പൊലീസ് ഉഷാറായി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ഊർജിമാക്കി. അങ്ങനെ പലനാൾ കള്ളനായ സിനു കുട്ടപ്പൻ ഒരു നാൾ പിടിയിലായി. കോതമംഗലം പോലീസ് ഇൻസ്‍പെക്ടർ ബിജോയ് പി.ടി, സബ് ഇൻസ്പെക്ടർമാരായ ഷാഹുൽ ഹമീദ്, റെജി എം.എം എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പുും നടത്തി. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS