HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ്റെ നാലാമത് സംസ്ഥാന സമ്മേളനം ജനുവരി 25ന് കുമരകത്ത് സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ്റെ നാലാമത് സംസ്ഥാന സമ്മേളനം ജനുവരി 25ന് കുമരകത്ത് സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും


കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ നാലാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ജനുവരി 25ന് കുമരകത്ത് വെച്ച് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് എ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി കെ.എം. അനൂപ് റിപ്പോർട്ടും ട്രഷറാർ അനീഷ് കെ വി കണക്കും അവതരിപ്പിക്കും.


വൈസ് പ്രസിഡന്റുമാരായ തങ്കച്ചൻ പാലാ, ഉദയൻ കലാനികേതൻ, ജോയിൻ്റ് സെക്രട്ടറിമാരായ ജോവാൻ മധുമല, മഹേഷ് മംഗലത്ത്, രാ​ഗേഷ് രമേശൻ, ഭാരവാഹികളായ ലിജോ ജെയിംസ്, എസ് ആർ ഉണ്ണികൃഷ്ണൻ, ജോസഫ് വി.ജെ, സുധീഷ് ബാബു, ബിനു കരുണാകരൻ, ഫിലിപ്പ് ജോൺ, വിനോജ് പി.ജി തുടങ്ങിയവർ സംസാരിക്കും.


ഉച്ചകഴിഞ്ഞ് ഓൺലൈൻ മീഡിയയുടെ പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ നടത്തപ്പെടുന്നതാണ്. സംഘടനയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തപ്പെടുന്നു. വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA