HONESTY NEWS ADS

 HONESTY NEWS ADS


ദുബായിൽ നിന്നെത്തി വീട്ടിലേക്ക് പോവുന്നതിനിടെ കാർ നിയന്ത്രണം വിട്ട് അപകടം; ഡോക്ടർക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം

എംസി റോഡിൽ കൊട്ടാരക്കര കമ്പംകോട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയിൽ ഡോ ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തിൽ ഡോക്ടർക്ക് ജീവൻ നഷ്ടപ്പെടുകയും കാർ ഡ്രൈവർ ബിജു ജോർജിന് നേരിയ പരിക്കും പറ്റി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS