HONESTY NEWS ADS

സ്വർണവില കുത്തനെ ഇടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ നിരക്കറിയാം(Gold Rate Today: 11-09-2026)

ACHAYANS GOLD KATTAPPANA

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ കുറവ് രേഖപ്പെടുത്തി. 2026 സെപ്റ്റംബർ 11 വെള്ളിയാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലും പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 1,14,040 രൂപയായിരുന്നു വില.


സംസ്ഥാനത്ത് വിവിധ കാരറ്റ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. 8 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,515 രൂപയും പവന് 1,560 രൂപ കുറഞ്ഞ് 92,120 രൂപയുമായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 8,970 രൂപയിലും പവന് 1,200 രൂപ കുറഞ്ഞ് 71,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൂടാതെ, 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 5,785 രൂപയും പവന് 760 രൂപ കുറഞ്ഞ് 46,280 രൂപയുമായി നിരക്ക് കുറഞ്ഞു.


സ്വർണത്തിന് പിന്നാലെ വെള്ളി നിരക്കുകളിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ കുറഞ്ഞ് 245 രൂപയിലും പത്ത് ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS