HONESTY NEWS ADS

5 വർഷത്തെ ഒളിവുജീവിതത്തിന് ഒടുവിൽ പിടിവീണു; പോക്സോ കേസ് പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി ഇടുക്കി പോലീസ്

ഇടുക്കി: പോക്സോ കേസ് പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി ഇടുക്കി പോലീസ്

ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടി. കുമളി വെള്ളാരംകുന്ന് ബാപ്പുജി നഗർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ആൽബർട്ട് (48) ആണ് തമിഴ്‌നാട്ടിൽ നിന്നും പിടിയിലായത്.


2020-ലാണ് കേസിനാസ്പദമായ സംഭവം. അന്ന് അറസ്റ്റിലായി റിമാൻഡിലായ പ്രതി, വിചാരണവേളയിൽ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി ഇയാൾ വിവിധ ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.


പിടികിട്ടാപുള്ളികളെ കണ്ടെത്താനായി രൂപീകരിച്ച ജില്ലാ പോലീസ് മേധാവിയുടെ എൽ.പി (ലോങ് പെൻഡിങ്) സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞ ഒൻപതാം തീയതി രാത്രി തമിഴ്നാട് കോയമ്പത്തൂർ ജില്ലയിലെ മൂത്തേരി പാളയം എന്ന സ്ഥലത്തു നിന്നാണ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയെ കുമളി പോലീസിന് കൈമാറി. കട്ടപ്പന സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കിയ ആൽബർട്ടിനെ കോടതി റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HASTHA PHARMA & SURGICALS CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS