HONESTY NEWS ADS

ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപയും ഡോളറും പിടിച്ചെടുത്തു

ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്


കൊച്ചിയിൽ ജിഎസ്ടി ജോയിൻ കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലൻസ് നടത്തിയ പരിശോധനയിൽ 14 ലക്ഷം രൂപയും 788 യൂ എസ് ഡോളറും പിടിച്ചെടുത്തു. എറണാകുളം ജില്ലാ ജി.എസ്.ടി ടാക്സ് പേയര്‍ സര്‍വ്വീസ് ജോയിന്റ് കമ്മീഷ്ണര്‍ പ്രജനി രാജന്റെ പച്ചാളതെ വീട്ടിലും, ഓഫീസിലും ആയിരുന്നു പരിശോധന. തേവര ജിഎസ്ടി കോംപ്ലക്‌സിലെ സംസ്ഥാന ജോയിന്റ് കമ്മിഷണറുടെ ഓഫിസിലും വീട്ടിലും ഒരേ സമയമാണ് സംഘം പരിശോധനയ്ക്ക് എത്തിയത്. പച്ചാളത്തെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയപ്പോൾ മുറിയിൽ സൂക്ഷിച്ച പണം മാറ്റാൻ ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും വിജിലൻസ് സംഘം പണം പിടികൂടുകയായിരുന്നു. തന്റെ ലോഡ്ജിൽ നിന്നുള്ള മാസ വരുമാനമാണ് പണം എന്നായിരുന്നു ഉദ്യോഗസ്ഥയുടെ മൊഴി. യാത്ര ആവശ്യത്തിനായി കരുതിയതാണ് യുഎസ് ഡോളർ എന്നും ഉദ്യോഗസ്ഥ മൊഴി നൽകിയിട്ടുണ്ട്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



YOU SHINE BEAUTY HUB - CHERUTHONI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS