ജില്ലയിൽ ആദ്യമായി കുട്ടികൾക്കായി സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്നു. ലയൺസ് ക്ലബ്ബ് ഇടുക്കി, നാഷണൽ ഹെൽത്ത് മിഷൻ, തിരുവനന്തപുരം എസ്.എ.ടി ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് ഒരുക്കിയത്. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോക്ടർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
എക്കോ ഉൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളോടെ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിലൂടെ രോഗം സ്ഥിരീകരിക്കുന്ന കുട്ടികൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർചികിത്സകൾ തിരുവനന്തപുരം എസ്.എ.ടി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും സർക്കാർ എംപാനൽ ചെയ്ത മറ്റ് സ്വകാര്യ ആശുപത്രികളിലും തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ലയൺസ് ക്ലബ്ബ് ജില്ലാ ക്യാബിനറ്റ് സെക്രട്ടറി ജയിൻ അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, ബാബു ജോസഫ്, ഡോക്ടർ ലക്ഷ്മി, ഡോക്ടർ ഹരികൃഷ്ണൻ, ഡോക്ടർ രോഹിത് രാജ്, കോ-ഓർഡിനേറ്റർ ജയകുമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



