കാഞ്ചിയാർ പഞ്ചായത്തിലെ ലബ്ബക്കട, കക്കാട്ടുകട എന്നിവിടങ്ങളിൽ ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററി മോഷണം പോയി. പകലാണ് മോഷണം നടന്നത്.

ലബ്ബക്കടയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ചത് ഉച്ചസമയത്താണ്. കക്കാട്ടുകട അഞ്ചുരുളിയിൽ ഒരാളുടെ ഓട്ടോ റിക്ഷയിൽ നിന്നും രണ്ടു തവണയാണ് ബാറ്ററി മോഷണം പോയത്. ഒന്ന് പോയതിന് പിന്നാലെ ബാറ്ററി മാറിയപ്പോൾ അതും കള്ളൻമാർ കൊണ്ടു പോകുകയായിരുന്നു. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ നിരവധി സംഭവങ്ങളാണ് അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്നത്. സ്വരാജ്, ലബ്ബക്കട, കക്കാട്ടുകട, അഞ്ചുരുളി, നരിയംപാറ എന്നിവിടങ്ങളിലും ബാറ്ററി മോഷണം പതിവായിരിക്കുകയാണ്. അതേസമയം പ്രതികളെ പിടികൂടാൻ സാധിക്കാത്തതിനെതിരെ പ്രധിഷേധം ഉയരുന്നുണ്ട്.
Also Raed: പൈനാവ്-അശോക റോഡ് നിർമ്മാണം; ഗിരിജ്യോതി സ്കൂളിന് സമീപം റോഡ് കൈയേറിയത് കേരള ബാങ്കിലെ ജീവനക്കാരൻ.