പട്ടാപ്പകൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റില്‍.

ഈ മാസം എട്ടിന് തങ്കമണിക്കടുത്ത് ഇടിഞ്ഞമല മാളൂര്‍ സിറ്റിയിലായിരുന്നു സംഭവം നടന്നത്. തോപ്രാംകുടി സ്വദേശികളായ മൈലയ്ക്കല്‍ അതുല്‍ സഹോദരൻ അഖില്‍, അരീക്കുന്നേല്‍ രാഹുല്‍ എന്നിവരെയാണ് കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിജനമായ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയെ ബൈക്കില്‍ പിന്തുടര്‍ന്ന രാഹുലും അതുലും മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന തടഞ്ഞു നിർത്തി. ഇതിനിടെ മാല വലിച്ചുപൊട്ടിച്ച ശേഷം കടന്നുകളഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
നെടുങ്കണ്ടം കൌന്തിയിൽ സമാനമായ ഒരു മോഷണം അടുത്തയിടെ നടന്നിരുന്നു. ഈ മോഷണം നടത്തിയത് ഇവർ തന്നെയാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇടിഞ്ഞമലയിലെ കവര്‍ച്ചയ്ക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
Also Read: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്