എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.

തോപ്പുംപടി സ്വദേശി സജാർ, കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി ഭാസ്ക്കർ എന്നിവരാണ് പിടിയിലായത്. തൃപ്പുണ്ണിത്തുറയിൽ വച്ചാണ് പൊലീസ് മൂവരെയും പിടികൂടിയത്. ദേശീയ പതാക ഉൾപ്പടെ വാഹനത്തിൽ മാലിന്യം കൊണ്ട് തള്ളുകയായിരുന്നു. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലിന്യത്തോടൊപ്പം ദേശീയപതാക കൊടുത്തയച്ചവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. കോസ്റ്റ് ഗാർഡിന്‍റെ പതാകയും ദേശീയപതാകയും യൂണിഫോമുകളും ഇരുമ്പനം കടത്തുകടവ് റോഡിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്