HONESTY NEWS ADS

Electro Tech Nedumkandam

 

ചെറുതോണി പുഴയിൽ കുളിക്കുന്നതിനിടെ കയത്തില്‍ മുങ്ങിയ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി.

ചെറുതോണി പുഴയിൽ കുളിക്കുന്നതിനിടെ കയത്തില്‍ മുങ്ങിയ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി.

ചെറുതോണി പാലത്തിനു സമീപം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ യുവാവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പൈനാവ് എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി കാസര്‍ഗോഡ് തേക്കില്‍ സ്വദേശി കനിയടുക്കയില്‍ രിഫായി (21)യാണ് അപകടത്തിൽപ്പെട്ടത്. 

Also Read:  മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ പ്ലസ്‌ടു വിദ്യാർത്ഥി മുങ്ങിമരിച്ചു; അപകടമരണങ്ങൾ തുടർക്കഥയായിട്ടും സുരക്ഷാക്രമീകരങ്ങൾ ഒരുക്കാതെ അധികൃതർ.

കൂട്ടുകാര്‍ക്കൊപ്പം ചെറുതോണി പാലത്തിനു സമീപത്തുള്ള അപ്പുക്കുട്ടന്‍ കയത്തില്‍ നീന്തുന്നതിനിടെ കാല്‍ കുഴഞ്ഞ് രിഫായി മുങ്ങിത്താഴുകയായിരുന്നു. ഉടന്‍തന്നെ കൂട്ടുകാരും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന് രിഫായിയെ രക്ഷപെടുത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഇടുക്കി അഗ്നിരക്ഷാസേന സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. 

ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS