
അടിമാലി-കുമളി ദേശീയപാതയിൽ കരിമ്പൻ അട്ടിക്കളത്തിനു സമീപം സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ കാർ യാത്രികരായ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജയേഷ് (23), കായംകുളം സ്വദേശി ആകാശ് (27) എന്നിവർക്കാണ് പരിക്കേറ്റത്.
Also Read: ചെറുതോണി പുഴയിൽ കുളിക്കുന്നതിനിടെ കയത്തില്‍ മുങ്ങിയ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി.
ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. കഞ്ഞിക്കുഴിയിൽനിന്ന് തടിയമ്പാടിനു വരികയായിരുന്നു യുവാക്കൾ. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കൊച്ചിൻ ട്രാവൽസ് എന്ന സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവാക്കളെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്