HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു; പിന്നാലെ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് ഇടുക്കി പാറത്തോട് സ്വദേശി.

ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു; പിന്നാലെ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് ഇടുക്കി പാറത്തോട് സ്വദേശി.

ഇടുക്കി പാറത്തോട് സ്വദേശിയായ യുവാവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരണപ്പെട്ടത്. ഫെബ്രുവരി 27 നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച്‌ 10 ന് നാട്ടില്‍ വരുമെന്ന് വസന്ത് അറിയിച്ചിരുന്നു. എന്നാല്‍ എത്തിയില്ല. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് വസന്തിന്റെ കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.

Also Read:  കണ്ണൻ ദേവൻ കമ്പനി ജീവനക്കാർക്ക് വഴിവിട്ട സഹായം നൽകിയതായി പരാതി; മൂന്നാർ സി ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് ഡി ജി പി.

തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ഗോവയില്‍ ഉണ്ടെന്ന് മനസ്സിലായത്. സംഭവത്തിൽ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെയോടെ മഹാരാഷ്ട്രയിലെ സിന്ധുബര്‍ഗ് ജില്ലയിലെ കൂടല്‍ പൊലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUMKANDAM


KMS PROPERTY



ZOOQ MOBILES Nedumkandam




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS