HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മദ്യപാനത്തിനിടെ സംഘര്‍ഷം; ഗൃഹനാഥന്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ അറസ്റ്റില്‍.

ഇടുക്കി: മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മുട്ടം മേലുകാവ് നീലൂരിന് സമീപം മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇടുക്കി മുട്ടം സ്വദേശിയായ കുഞ്ഞുമോന്‍ ഇന്നലെ പുലര്‍ച്ചെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച്‌ മരിച്ചത്.

Also Read:  ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു; പിന്നാലെ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് ഇടുക്കി പാറത്തോട് സ്വദേശി.

 മുട്ടം ഗ്രാമപഞ്ചായത്ത് മഠത്തിപ്പാറ സ്വദേശി മഞ്ഞംപാറയില്‍ വീട്ടില്‍ കുഞ്ഞുമോന്‍(56) ആണ് മരിച്ചത്. നീലൂര്‍ പുതിയാട്ടുപാറയിലുള്ള സുഹൃത്ത് സുനിലിന്റെ വീട്ടിലിരുന്നാണ് കുഞ്ഞുമോന്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം മദ്യപിച്ചത്. ഇതിനിടെയുണ്ടായ വാക്ക് തര്‍ക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഉന്തിലും തള്ളിലും നിലത്ത് വീണ കുഞ്ഞുമോന്റെ ബോധം നഷ്ടപ്പെട്ടു. നിലത്തുകിടന്ന ഇയാളെ മദ്യലഹരിയിലെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ല. പിന്നീട് മകനെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ച കുഞ്ഞുമോനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയിയിരുന്നു. ഇയാള്‍ക്കൊപ്പം മദ്യപിച്ചവരെ മേലുകാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ ആകൂവെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUMKANDAM


KMS PROPERTY



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS