HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു.

ഇടുക്കിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു.


ഇടുക്കിയിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരണപ്പെട്ടു. തൂക്കുപാലം സ്വദേശി രതീഷ്-പ്രീതി ദമ്പതികളുടെ മകൻ ആദിദേവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

Also Read: ഇടുക്കി അടിമാലിയിൽ ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ച് വിൽപ്പന; രണ്ടു പേര്‍ പിടിയില്‍.

വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി. പനി ബാധിച്ച് ജൂണിൽ മാത്രം ചികിത്സ തേടിയവർ രണ്ടുലക്ഷം കടന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനി റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ 2164 കേസുകൾ ഇന്ന് റിപ്പോർട്ടു ചെയ്തു. കോഴിക്കോട് 1293, കൊല്ലം 1231, തിരുവനന്തപുരം 1208, എറണാകുളം 1177, കണ്ണൂർ 1041 എന്നിങനെയാണ് ആയിരം കടന്ന മറ്റു ജില്ലകൾ.

ഇന്ന് 125 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 61 പേർക്കാണ് ഇന്ന് എറണാകുളത്തു സ്ഥിരീകരിച്ചത്. കൊല്ലത്ത് 27 കേസുകളും ആലപ്പുഴയിൽ പത്ത് കേസുകളും റിപ്പോർട്ട് ചെയ്തു. 12 എലിപ്പനി കേസുകളും ഇന്നു സ്ഥിരീകരിച്ചു. വയനാട്ടിലാണ് ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്തത്. ഇന്ന് നാല് പേർക്കാണ് ജില്ലയിൽ രോഗം കണ്ടെത്തിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS