HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അടിമാലി പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു.

അടിമാലി പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു.


അടിമാലി ഗ്രാമപഞ്ചായത്തിന്റെ കൂമ്പന്‍പാറയില്‍ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. അടിമാലി മന്നാംകാല സ്വദേശി തപസ്യാഭവന്‍ സന്തോഷിനാണ് പൊള്ളലേറ്റത്. 

Also Read:  മുരിക്കാശ്ശേരിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ വാക്കേറ്റം; ഒരാൾക്ക് കുത്തേറ്റു: സിസിടിവി ദൃശ്യങ്ങൾ. 👇👇 👇

ബുധനാഴ്ച വൈകിട്ട് സന്തോഷിന്റെ അമ്മ ശാരദ (75)  മരണപ്പെട്ടിരുന്നു. ശാരദയുടെ മൃതദേഹം സംസ്‌കരിക്കാനാണ് സന്തോഷും ബന്ധുക്കളും ശ്മശാനത്തിൽ  എത്തിയത്. തുടർന്ന് സംസ്‌കര കര്‍മ്മങ്ങള്‍ക്ക് കര്‍പ്പൂരം കൊളുത്തി വയ്ക്കുമ്പോൾ ഗ്യാസ് ആളിക്കത്തുകയായിരുന്നു. അഗ്നിബാധയിൽ ഗുരുതര പൊള്ളലേറ്റ സന്തോഷിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 മുഖത്തും, കൈക്കും, നെഞ്ചിനും പൊള്ളലേറ്റിട്ടുണ്ട്. മൃതദേഹം സംസ്‌കരിക്കാന്‍ കര്‍പ്പൂരം കൊളുത്തി വയ്ക്കുന്നതിനു മുന്‍പേ ജീവനക്കാരന്‍ ഗ്യാസ് വാല്‍വ് തുറന്നതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS