GOODWILL HYPERMART

മൂലമറ്റം കൊലപാതകം; ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി കീഴടങ്ങി

ഇടുക്കി: സാജൻ സാമുവലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

മേലുകാവ് ഇരുമാപ്ര സ്വദേശി സാജൻ സാമുവലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കേസില്‍ മുഖ്യപ്രതിയായ അറക്കുളം മുളയ്ക്കല്‍ വിഷ്ണു ജയൻ (30) ആണ് കാഞ്ഞാർ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട വിഷ്ണുവിനെതിരേ കാപ്പയും ചുമത്തിയിരുന്നു.


നിരവധി കഞ്ചാവ് കേസിലും പ്രതിയാണ്. രണ്ടാഴ്ച മുന്പ് രണ്ട് വിദ്യാർഥികളെ കാറിടിപ്പിച്ച ശേഷം നിർത്താതെ പോയ കേസിലും പ്രതിയാണ് ഇയാള്‍. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ അന്നു തന്നെ ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂടാതെ ക്രിമിനല്‍ കേസുകളില്‍ ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇയാള്‍ക്കെതിരേ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

GOODWILL HYPERMART NEDUMKANDAM


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.