HONESTY NEWS ADS

നീലക്കുറിഞ്ഞി കാണാൻ കാടുകയറി; ചെന്താമലയിൽ രണ്ട് യുവാക്കൾ വനത്തിൽ കുടുങ്ങി

 

ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി.അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23)ഷാനു (23) എന്നിവരാണ് വനത്തിൽ കുടുങ്ങി കിടക്കുന്നത്. അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. യുവാക്കൾ വനത്തിൽ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ സാധിച്ചതിനാൽ ആർആർടി സംഘമടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാക്കളുള്ളയിടത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു മണിക്കൂർ കാട്ടിലൂടെ നടന്നാലെ യുവാക്കൾക്കരികിൽ എത്തൂവെന്നാണ് അധികൃതർ വിശദമാക്കിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



CELLVISION MOBILES CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS